22 December Sunday

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന കേസ്: ഭാര്യ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

മൂവാറ്റുപുഴ > മുടവൂര്‍ തവളക്കവലയില്‍ അതിഥിത്തൊഴിലാളി ബാബുള്‍ ഹുസൈനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഭാര്യ സെയ്ത ഖാത്തൂണാണ് മൂവാറ്റുപുഴ പൊലീസ് പിടിയിലായത്. അസമില്‍നിന്ന് എത്തിയ പ്രത്യേക പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴയിലെത്തിച്ചത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ സഹോദരിയെക്കുറിച്ച് വിവരമില്ല.

ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസിനു മുകളിലാണ് ഒക്ടോബര്‍ 7-ന് ബാബുള്‍ ഹുസൈനെ (40) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവ ശേഷം സെയ്ത ഖാത്തൂണിനെയും സഹോദരിയെയും കാണാതായിരുന്നു. ഇവരെ അന്വേഷിച്ച് മൂവാറ്റുപുഴ പൊലീസ് അസമിലേക്ക് പോയിരുന്നു. നിരന്തരമായ ശാരീരികോപദ്രവമാണ് മരണകാരണമെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top