27 December Friday

നിതി ആയോ​ഗ് റിപ്പോർട്ട്: ​ഗുജറാത്തിൽ 5 വയസിന് താഴെയുള്ള 40 ശതമാനം കുട്ടികൾക്കും ഭാരക്കുറവ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

അ​ഹമ്മദാബാദ്> പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ​ഗുജറാത്തിൽ  ​അഞ്ചു വയസിന് താഴെയുള്ള 39.71 ശതമാനം കുട്ടികൾ  ഭാരക്കുറവ് നേരിടുന്നു. 39 ശതമാനം കുട്ടികൾക്ക് വളർച്ചാമുരടിപ്പ് ഉണ്ട്. 15 –- 49 പ്രായത്തിലുള്ള  62.5 ശതമാനം ​ഗർ‌ഭിണികൾക്കും വിളർച്ചയുണ്ട്. നിതി ആയോ​ഗ് പുറത്തുവിട്ട 2023 –-24ലെ സുസ്ഥിര വികസന ലക്ഷ്യം സംബന്ധിച്ച റിപ്പോർട്ടിലാണ്  കാൽനൂറ്റാണ്ടിലേറെയായി ബിജെപി ഭരണത്തിലുള്ള സംസ്ഥാനത്തിന്റെ ദുരവസ്ഥ വെളിപ്പെട്ടത്.

പട്ടിണിക്കെതിരായ പോരാട്ടത്തിൽ ​ഗുജറാത്തിന്റെ പ്രകടനം താഴേക്ക് പോവുകയാണെന്നും റിപ്പോർട്ടിലുണ്ട്. 2023 –-24ൽ വിശപ്പുസൂചികയിൽ  രാജ്യത്ത് 25ാം സ്ഥാനമാണ് ​ഗുജറാത്തിന്. പിന്നിലുള്ളത്  ഛത്തീസ്​ഗഡും ജാർഖണ്ഡും ബിഹാറും  മാത്രം. പട്ടിണിയെ നേരിടുന്നതിൽ ഏറ്റവും മുന്നിൽ കേരളമാണെന്നും നിതി ആയോ​ഗ് സാക്ഷ്യപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top