24 November Sunday

ഗുരുവായൂരിൽ 
നാളെ 358 വിവാഹം ; പുലർച്ചെ നാലിന്‌ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


​ഗുരുവായൂർ
ഗുരുവായൂരിൽ  ഞായറാഴ്‌ച  358  വിവാഹങ്ങൾ നടക്കുന്ന സാഹചര്യത്തിൽ  തിരക്ക്‌ കണക്കിലെടുത്ത്‌   പ്രത്യേക ക്രമീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ചെയർമാൻ  ഡോ. വി കെ വിജയൻ.  ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്രദർശനത്തിനും വഴിയൊരുക്കും.

വിവാഹങ്ങൾക്കായി ആറ്‌  കല്യാണ മണ്ഡപങ്ങൾ ഒരുക്കും. പതിവിൽനിന്നും  വ്യത്യസ്‌തമായി വിവാഹങ്ങൾ ഒരുമണിക്കൂർ നേരത്തെ,  പുലർച്ചെ നാലിന്‌ ആരംഭിക്കും.  മണ്ഡപങ്ങളെല്ലാം ഒരുപോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ  ആറ് ക്ഷേത്രം കോയ്മമാരെ  നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം  രണ്ട്‌ മംഗളവാദ്യസംഘമുണ്ടാകും.

വിവാഹസംഘം നേരത്തെയെത്തി തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ടിന്റെ  ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേനട മണ്ഡപത്തിലെത്തി ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേനട വഴി മടങ്ങണം. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനമുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top