23 December Monday
വിവിധ വിഭാഗങ്ങളിൽ മിന്നി കേരള സ്കൂളുകൾ

നടക്കാവ് ​ഗവ. ​വിഎച്ച്എസ്എസ്‌ 
രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂൾ

സ്വന്തം ലേഖികUpdated: Wednesday Sep 25, 2024

തിരുവനന്തപുരം > കോഴിക്കോട് നടക്കാവ് ​ഗവ. ​വിഎച്ച്എസ്എസ് ഫോർ ​ഗേൾസ്‌ രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടുവർഷങ്ങളിലെ മൂന്നാം സ്ഥാനത്തുനിന്നാണ് ഈ  മുന്നേറ്റം.

കേന്ദ്ര സർക്കാർ സ്കൂളുകളുടെ വിഭാ​ഗത്തിൽ പട്ടം കേന്ദ്രീയ വിദ്യാലയം ഏഴാം സ്ഥാനവും ബോർഡിങ് സ്കൂൾ വിഭാ​ഗത്തിൽ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം ആറാംസ്ഥാനവും നേടി. ഡേ കം ബോർഡിങ് സ്കൂൾ വിഭാ​ഗത്തിൽ കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ മൂന്നാമതെത്തി. അന്താരാഷ്ട്ര ഡേ കം ബോർഡിങ് സ്കൂൾ വിഭാ​ഗത്തിൽ  കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂൾ ഒമ്പതാം സ്ഥാനം നേടി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിലാണ് കേരളം മികവ്‌ തെളിയിച്ചത്‌.

പൗരാണിക പെൺപള്ളിക്കൂടങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് തിരുവനന്തപുരം ഹോളി ഏഞ്ചൽസ്ഇടം നേടി . മികച്ച ബോർഡിങ് സ്കൂളുകളുടെ പട്ടികയിൽ ദി ചോയ്സ് സ്കൂൾ കൊച്ചി, കെഇ ഇം​ഗ്ലീഷ് മീഡിയം സ്കൂൾ മാന്നാനം, ടോളിൻസ് വേ‍ൾഡ് കാലടി എന്നിവയും ബോയ്സ് സ്കൂൾ വിഭാ​ഗത്തിൽ തിരുവനന്തപുരം ലയോള സ്കൂൾ, മിക്സഡ് സ്കൂൾ വിഭാ​ഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ്, കാക്കനാട് രാജ​ഗിരി ക്രിസ്തുജയന്തി, തേവര എസ്എച്ച് പബ്ലിക് സ്കൂൾ, കാക്കനാട്  ഭവൻസ് ആദർശ വിദ്യാലയ എന്നിവയും ആദ്യ 150 സ്ഥാനങ്ങളിൽ ഇടംപിടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top