23 November Saturday

എച്ച് വൺ എൻ വൺ: 
ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കൊച്ചി
ജില്ലയിൽ എച്ച് വൺ എൻ വൺ പനി കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്‌. ഈവർഷം 11 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. 134 പേർക്ക് രോഗബാധ സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്‌. എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.


 മുൻകരുതലുകൾ
പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷപ്പനി രണ്ടുദിവസത്തിനുള്ളിൽ കുറയാതിരുന്നാൽ ഉടൻ ഡോക്ടറെ കാണണം. ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാലും ചികിത്സ തേടാൻ വൈകരുത്‌. വായുവഴി പകരുന്നതിനാൽ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ലഘുവായ ഭക്ഷണക്രമവും വെള്ളവും ആവശ്യത്തിന് വിശ്രമവുമാണ് പ്രധാനം.

ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. രോഗമുള്ളവർ സ്കൂൾ, ഓഫീസ് എന്നിവിടങ്ങളിൽനിന്ന്‌ വിട്ടുനിൽക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top