ബോവിക്കാനം > കാടിറങ്ങിയ ഹനുമാൻ കുരങ്ങുകൾ നാട്ടിലും നഗര പ്രദേശത്തും കാണുന്നത് സ്ഥിരമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി മുളിയാർ കാനത്തൂർ പ്രദേശങ്ങളിൽ സ്ഥിരമായി ഹനുമാൻ കുരങ്ങ് 'പ്രത്യക്ഷപ്പെടുന്നുണ്ട്'. പശ്ചിമഘട്ടങ്ങളിൽ കാണുന്ന ഗ്രേ കുരങ്ങ് വിഭാഗത്തിൽ പെട്ട ഹനുമാൻ കുരങ്ങുകൾ കാസർകോടിന്റെ വിവിധ പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ടെന്ന് നിരീക്ഷകരും പറയുന്നു.
കാലാവസ്ഥ അനുയോജ്യമാകുമ്പോഴാണ് ഇതിന്റെ വരവ്. ഇലകളും ഫലങ്ങളും ഇഷ്ട ഭക്ഷണമായതിനാൽ നാടുകളിൽ ഇറങ്ങി റോന്ത് ചുറ്റുന്നു. ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ടെങ്കിലും ഇപ്പോൾ കാണുന്നത് ചാരവും സ്വർണനിറവും ഇടകലർന്നതാണ്. കുരങ്ങ് ശല്യം കൊണ്ട് പൊറുതി മുട്ടിയ കർഷകർക്ക് പുതിയ താരത്തെ കാണുമ്പോൾ വലിയ അതിശയമൊന്നുമില്ല. എന്നാൽ കുട്ടികളും മൃഗ സ്നേഹികളും നാട്ടിൽ വന്ന പുതിയ അതിഥിയുടെ പിറകിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..