22 December Sunday

പ്രിയപ്പെട്ട സഖാവ് വി എസിന് പിറന്നാൾ ആശംസകൾ: പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

തിരുവനന്തപുരം >  മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്‌ പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ആശംസ അറിയിച്ചത്. പ്രിയപ്പെട്ട സഖാവ് വിഎസിന് പിറന്നാൾ ആശംസകൾ എന്നാണ് പിണറായി വിജയൻ കുറിച്ചത്. നിരവധി പേരാണ് വിഎസിന് ഫേസ് ബുക്കിലൂടെ 101-ാം ജന്മദിനാശംസകൾ അറിയിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങൾമൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലാണ്‌ വി എസ്‌. അണുബാധ ഇല്ലാതിരിക്കാൻ സന്ദർശകർക്ക് കർശന നിയന്ത്രണമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ്‌  മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു.

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 നായിരുന്നു ജനനം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ്‌ 1940ൽ പതിനേഴാം വയസ്സിലാണ്‌ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായത്‌.  ഐതിഹാസികമായ പുന്നപ്ര വയലാർ  സമര നായകനാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top