23 December Monday

ഇന്ന് തിരുവോണം ; വായനക്കാർക്ക്‌ 
ദേശാഭിമാനിയുടെ ഓണാശംസകൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

വീട്ടുമുറ്റത്ത്‌ പൂക്കളമൊരുക്കി ആഹ്ലാദം പങ്കിടുന്ന കുട്ടികൾ. കലൂർ വൈലോപ്പിള്ളി ലെയ്‌നിൽനിന്നുള്ള ദൃശ്യം ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

തിരുവനന്തപുരം
മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഗതകാലസ്‌മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഞായറാഴ്ച തിരുവോണം ആഘോഷിക്കും. ഉത്രാടപ്പാച്ചിലിന്റെ തിരക്കും അവസാനവട്ട ഒരുക്കങ്ങളും കഴിഞ്ഞ്‌ ഓണക്കോടിയുടുത്തും സദ്യയുണ്ടും ഓണം കൊണ്ടാടും.  എൽഡിഎഫ്‌ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും വിപണി ഇടപെടലുകളും ഓണത്തിന്‌ കൂടുതൽ നിറംപകർന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഒഴിവാക്കിയിട്ടുണ്ട്‌. എങ്കിലും ന​ഗര–-ഗ്രാമ വ്യത്യാസമില്ലാതെ  ജനം ഉത്രാടനാളിൽ ഓണത്തിരക്കിലലിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top