05 November Tuesday

എറണാകുളം ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാൻ ഒരുങ്ങി പാണിയേലി പോര്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കൊച്ചി > ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ് വേങ്ങൂർ പാണിയേലി പോര്. ഹരിത പെരുമാറ്റച്ചട്ടം  വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കികൊണ്ട് നടത്തി വരുന്ന പദ്ധതിയായ ഹരിത ടൂറിസത്തിന്റെ ഭാ​ഗമായാണ് പാണിയേലി പോര് ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നത്.

കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരും. ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം നടപ്പാക്കൽ,ബദൽ സംവിധാനം ഏർപ്പെടുത്താൽ,ടോയ്ലറ്റ്  സംവിധാനവും ദ്രവ മാലിന്യ സംസ്കാരണവും കുറ്റമറ്റതാക്കൽ,എം സി എഫ്, മിനി എം സി എഫുകൾ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ,സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ സംവിധാങ്ങൾ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളെ പ്രഖ്യാപിക്കുന്നത്.

പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ,വനം വകുപ്പ്, വന സംരക്ഷണ സമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡ്രൈവ് വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top