29 November Friday

വയ വന്ദന പദ്ധതി; വ്യക്തത വരുത്താതെ കേന്ദ്രം

സ്വന്തം ലേഖികUpdated: Friday Nov 1, 2024



തിരുവനന്തപുരം
അഞ്ചുലക്ഷം രൂപയുടെവരെ സൗജന്യ ചികിത്സ നൽകുമെന്ന പേരിൽ അവതരിപ്പിച്ച വയ വന്ദന വയോജന ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിൽ വ്യക്തത വരുത്താതെ കേന്ദ്രസർക്കാർ. പദ്ധതി നടപ്പാക്കുന്നത്‌ കേന്ദ്ര–-സംസ്ഥാന വിഹിതം ഉപയോഗിച്ചാകും എന്ന്‌ പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾ വഹിക്കേണ്ട വിഹിതം എത്രയെന്ന്‌ ഇതുവരെ വ്യക്തമല്ല. സാധാരണ ഗതിയിൽ കേന്ദ്രപദ്ധതി ആരംഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്‌. എന്നാൽ വയ വന്ദനയുടെ കാര്യത്തിൽ ഇതുവരെ അത്തരമൊരു നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. അതേസമയം പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിയിട്ടുമുണ്ട്‌. മാർഗനിർദേശമില്ലാതെ എങ്ങനെ ഇത് നടപ്പാക്കുമെന്ന ആശങ്കയിലാണ്‌ സംസ്ഥാനങ്ങൾ.

വിഷയത്തിൽ വ്യക്തത തേടി സംസ്ഥാന ആരോഗ്യവകുപ്പ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ബുധനാഴ്ചയും ബന്ധപ്പെട്ടിരുന്നുവെങ്കിലും മറുപടി ലഭ്യമായില്ല. കേരളത്തിൽ സാധാരണക്കാർക്ക്‌ സൗജന്യചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്‌ (കാസ്പ്‌) നൽകേണ്ട വിഹിതം പോലും കേന്ദ്രം കൃത്യമായി നൽകുന്നുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top