22 December Sunday

നാളെ മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യത ; ആഗസ്‌ത്‌ അവസാനം 
മഴ കനക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ശനിമുതൽ വീണ്ടും ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശനി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായർ പത്തനംതിട്ട,  ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കൾ പത്തനംതിട്ട,  ഇടുക്കി, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസമില്ല. കണ്ണൂർ, കാസർകോട്‌ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

ആഗസ്‌ത്‌ അവസാനം 
മഴ കനക്കും
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്‌ച തിരിച്ചുള്ള പ്രവചനപ്രകാരം 15 വരെ സംസ്ഥാനത്ത്‌ സാധാരണയേക്കാൾ കുറവ് മഴയ്‌ക്കാണ്‌ സാധ്യത. എന്നാൽ, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലയിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. 16 മുതൽ 22 വരെ കാസർകോട്‌, കണ്ണൂർ, കോഴിക്കോട്, ജില്ലകളിലും തൃശൂർ, എറണാകുളം  തീരദേശമേഖലയിലും ഒഴികെ സാധാരണയേക്കാൾ കൂടുതൽ മഴയ്‌ക്കാണ്‌ സാധ്യത. തുടർന്നുള്ള രണ്ടാഴ്‌ചകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്‌ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top