15 November Friday

വയനാട്ടിൽ പെയ്തത് അസാധാരണ മഴ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കല്പറ്റ > വയനാട്ടിൽ 24 മണിക്കൂറിനിടെ പെയ്തത് അസാധാരണ മഴ. തേറ്റമലയിൽ മാത്രം 409 മി.മീറ്ററിന് മുകളിൽ മഴ പെയ്തു. പുത്തുമലയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ 300മി.മീറ്റർ മഴയാണ് ലഭിച്ചത്. റെഡ് അലർട്ടിനും മുകളിലായിരുന്നു മഴ ലഭിച്ചത്. ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കനത്ത മഴയെ തുടർന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ വയനാട് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയിരുന്നു. അപകടത്തിൽ രക്ഷാ ദൗത്യം പുരോ​ഗമിക്കുകയാണ്. മഴ തുടരുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണെന്ന് എൻഡിആർഎഫ് സംഘം അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം തുടരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top