29 November Friday

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംമ്പർ ഒന്ന് ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 2ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും.

അതേസമയം, ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു. ഇന്ന് രാവിലെ വരെ അതിതീവ്ര ന്യൂനമർദ്ദമായി തുടർന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയും. തുടർന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ തീവ്ര ന്യുനമർദ്ദമായി ശനിയാഴ്ച രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top