23 December Monday

വടക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷം; കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

കണ്ണൂർ > കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിന (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടമുണ്ടായത്. കൃഷിയാവശ്യത്തിനായി എടുത്ത കുഴിയിൽ വീഴുകയായിരുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട് ചെയ്യുന്നത്. വയനാട് പുൽപ്പള്ളിയിൽ 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തിൽ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് വീടുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണു. മലപ്പുറം വടശേരിയിൽ റോഡിന് കുറുകെ മരം വീണു. എടവണ്ണ അരീക്കോട് റോഡിൽ മരം വീണ് വൈദ്യുതി ലൈനും തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top