15 November Friday

വയനാടിന് കൈത്താങ്ങ്; ദുരിത ബാധിതർക്ക് സഹായമെത്തിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ഫോട്ടോ: ബിനുരാജ്

കല്പറ്റ > വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിത്തിലായ കുടുംബങ്ങൾക്ക് സഹായമെത്തിക്കാം. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഉപയോ​ഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ദിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ:- 8848446621

വയനാട് ദുരന്തബാധിതർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ കാസർകോട് ജില്ലയിൽ സഹായ കേന്ദ്രം ആരംഭിച്ചു. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് സഹായ കേന്ദ്രം ആരംഭിച്ചത്. അവശ്യ സാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി പുറപ്പെടും. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ടറേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. കൺട്രോൾ റൂം കളക്ടറേറ്റ്: 9446601700

കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങൾ
 

• ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ
 
• ചായ (തേയില പൊടി) പഞ്ചസാര
 
• പാക്ക് ചെയ്ത‌ ഭക്ഷ്യവസ്തു‌ക്കൾ
 
• ബിസ്ക്‌കറ്റ് പോലുള്ള പാക്ക് ചെയ്‌ത ഭക്ഷണപദാർത്ഥങ്ങൾ

• അരി

• ബാറ്ററി

• പയർ വർഗങ്ങൾ

• ടോർച്ച്

• കുടിവെള്ളം

• സാനിറ്ററി നാപ്‌കിൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top