22 December Sunday

ഹേമ കമീഷൻ റിപ്പോർട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ സത്യവാങ്മൂലം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കൊച്ചി > മലയാളസിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമീഷന്റെ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ സത്യവാങ്മൂലം. റിപ്പോർട്ട് പുറത്തുവിടരുതെന്ന്‌ ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിക്കെതിരെയാണ്‌ എതിർകക്ഷിയായ മാധ്യമപ്രവർത്തകൻ സത്യവാങ്മൂലം സമർപ്പിച്ചത്‌.  റിപ്പോർട്ട് ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോട്‌ നിർദേശിക്കണം. സ്ത്രീകൾക്കെതിരെ അതിക്രമം റിപ്പോർട്ട് ചെയ്താൽ ക്രിമിനൽ നടപടി സ്വീകരിക്കണം. റിപ്പോർട്ട് പുറത്തുവിടരുതെന്ന്‌ ആവശ്യപ്പെട്ടുള്ള നിർമാതാവിന്റെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top