22 December Sunday

സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ല; നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും – മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി> സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍  നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന്‌ മന്ത്രി പി രാജീവ്.

സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ലെന്നും  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേരുകളുണ്ടായിരുന്നില്ല.  ഇപ്പോഴാണ് പേരുകള്‍ വെളിപ്പെടുത്തുന്നത്‌. അതിനാൽ തന്നെ പരാതിയിൽ നിയമപരമായ എല്ലാകാര്യങ്ങളും ചെയ്യുമെന്ന്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ലയെന്നും സര്‍ക്കാര്‍ എന്ന നിലയില്‍ പരിശോധിച്ച് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉചിതമായി ചെയ്യുമെന്നും രാജീവ് പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top