22 December Sunday

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: 26 കേസുകൾ രജിസ്റ്റർ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇതുവരെ 26 കേസുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയിൽ നൽകിയ ആക്ഷൻ ടേക്കൺ റിപ്പോർട്ടിലാണ്‌ സർക്കാർ ഇക്കാര്യം അറിയിച്ചത്‌. 10 കേസുകളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

എട്ടു കേസുകളില്‍ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളില്‍ പ്രതികളുടെ പേര് ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ നിയമനിര്‍മ്മാണത്തിന്റെ കരട് തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top