21 December Saturday

ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതകൾക്ക് ഇ-മെയിലും ഫോൺ നമ്പറിലും പരാതി നൽകാം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അതിജീവിതമാർക്ക് പരാതി നൽകാൻ പ്രത്യേക സംവിധാനം. ഇനി 0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലൂടെയോ അതിജീവിതമാർക്ക് പരാതി നൽകാം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് അതിജീവിതമാർക്ക് പരാതി നൽകാൻ പ്രത്യേക സംവിധാനം കൂടി എസ്ഐടി സജ്ജമാക്കിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയായ ഡിഐജി അജിത ബീഗത്തിന്റെ നമ്പറും ഇമെയിലുമാണ് പരാതി നൽകാൻ ക്രമീകരിച്ചിരിക്കുന്നത്.

നേരിട്ട് പൊലീസ് സ്റ്റേഷനിലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലോ പരാതി നൽകുന്നതിലെ അതിജീവിതമാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. ലഭിക്കുന്ന പരാതികളിൽ ഡിഐജി നേരിട്ട് ഇടപെട്ട് വനിതാ ഉദ്യോഗസ്ഥരെ അതിജീവിതമാരെ ബന്ധപ്പെടാൻ ചുമതലപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതടക്കമുള്ള തുടർ നടപടികളിലേക്കും കടക്കാനാണ് തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top