22 December Sunday

രഞ്ജിനിയുടെ ഹർജി തള്ളി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന നടി രഞ്ജിനിയുടെ തടസഹർജി തള്ളി. ഹൈക്കോടതിയിൽ സമർപ്പിച്ച തടസഹർജിയാണ് ഡിവിഷൺ ബഞ്ച് തള്ളിയത്. രഞ്ജിനിയ്ക്ക് വേണമെങ്കിൽ സിം​ഗിൾ ബഞ്ചിനെ സമീപിക്കാം. ഹർജി തള്ളിയതിന്റെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി  റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്നാണ് റിപ്പോർട്ട്.

ജൂലൈ 24ന് റിപ്പോർട്ട്  പുറത്തുവിടാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. റിപ്പോർട്ടിൽ പൊതുതാൽപ്പര്യമുള്ളതിനാൽ സ്വകാര്യത സംരക്ഷിച്ച് ബാക്കിഭാഗം പുറത്തുവിടണമെന്നായിരുന്നു വിവരാവകാശ കമീഷന്റെയും സാംസ്കാരിക വകുപ്പിന്റെയും നിലപാട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ കക്ഷിചേർന്ന സംസ്ഥാന വനിതാ കമീഷനും വിമൻ ഇൻ സിനിമ കലക്ടീവും ആവശ്യപ്പെട്ടിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top