21 December Saturday

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

പൊൻകുന്നം> സിനിമാ സെറ്റിൽ വച്ച്‌ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ മേക്കപ്പ്‌ മാനെതിരെ പൊൻകുന്നം പൊലീസാണ് കേസെടുത്തത്. മേക്കപ്പ്‌ മാൻ സജി കൊരട്ടിക്കെതിരെ കൊല്ലം സ്വദേശിനി നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. 2014ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ നടന്ന ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് മേക്കപ്പ് മാൻ അപമര്യാദയായി പെരുമാറിയെന്ന്‌ യുവതി ഹേമ കമീഷന്‌ മുന്നിൽ മൊഴി നൽകിയിരുന്നു. കൊല്ലം എസ്‌പിക്ക്‌ പരാതി നൽകുകയും തുടർന്ന്‌ പൊൻകുന്നം സ്‌റ്റേഷനിലേക്ക്‌ കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പൊൻകുന്നം പൊലീസിന്റെ നടപടി.

സെപ്‌തംബർ 23ന്‌ രജിസ്റ്റർ ചെയ്ത കേസ്‌ പ്രത്യേക അന്വേഷകസംഘത്തിന്‌ കൈമാറി. അന്വേഷകസംഘം  കുടുതൽ തെളിവ് ശേഖരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top