കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) ഹൈക്കോടതി നിർദേശിച്ചു. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളെക്കുറിച്ച് നോഡൽ ഓഫീസറെ അറിയിക്കാം. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫീസറെ അറിയിക്കാം. പരാതികൾ പരിശോധിച്ച് നോഡൽ ഒഫീസർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അതേസമയം, സിനിമ കോൺക്ലോവ് ജനുവരിയിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഷാജി എൻ കരുൺ സമിതി കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. തുടർന്ന് സിനിമ നയ രൂപീകരണത്തിൽ അന്തിമ തീരുമാനമെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..