23 December Monday

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസ് എടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ന്യൂഡൽഹി> ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി.വി എന്നിവരുടെ ബെഞ്ചാണ് ‌ഹർജി പരിഗണിച്ചത്.

ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top