22 December Sunday

ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ലൈംഗികാതിക്രമികളുടെ 
വിവരം പുറത്തുവരണം: ഫെഫ്‌ക

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

കൊച്ചി> ലൈംഗികാതിക്രമം നടത്തിയതായി ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണമെന്ന് മലയാളസിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനകളുടെ ഫെഡറേഷൻ ഫെഫ്ക. പരാതികൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതിനെ സ്വാഗതംചെയ്‌ത ഫെഫ്ക, താരസംഘടനയിലെ കൂട്ടരാജി അമ്മയുടെ നവീകരണത്തിനുള്ള തുടക്കമാകട്ടെയെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർചർച്ചകൾക്ക് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി തയ്യാറാക്കിയ മാർഗരേഖ 21 അംഗ സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റികൾ സെപ്തംബർ രണ്ടുമുതൽ നാലുവരെ ചർച്ച ചെയ്യും. സ്ത്രീസുരക്ഷയ്‌ക്ക്‌ കർമപരിപാടി പുറത്തിറക്കും. അതിജീവിതമാർക്ക്‌ നിയമനടപടികൾക്ക്‌ സഹായം നൽകുമെന്നും ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top