22 December Sunday

അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

കൊച്ചി> അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി  ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം
റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല. രേഖകള്‍ പരിശോധിച്ചു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്

ഇരുപത് വര്‍ഷം മുന്‍പ് നടന്ന ഇടപാട് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. കമ്പനിക്ക് വേണ്ടിയാണ് ഭൂമി വാങ്ങിയതെന്ന ജേക്കബ് തോമസിന്റെ വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ഭൂമിയുടെ ആധാരത്തില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. കമ്പനിക്ക് വേണ്ടിയാണ് ഭൂമിവാങ്ങിയതെങ്കില്‍ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ഷര്‍സി കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി.അന്വേഷണത്തില്‍ സ്റ്റേ ആവശ്യം കോടതി നിരസിച്ചു.തമിഴ്‌നാട്ടിലെ രാജപാളയത്ത് നൂറേക്കര്‍ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് സമ്പാദനമാണന്ന പരാതിയിലാണ് വിജിലന്‍സ്
അന്വേഷണം .


ജേക്കബ് തോമസിന്റെ നടപടി അനധികൃത സ്വത്ത് സമ്പാദനമാണന്നും അന്വേഷണം പുരോഗമിക്കകയാണന്നും സര്‍ക്കാര്‍ വിശദികരിച്ചു.കേസ് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണന്നും വിജിലന്‍സ് കേസെടുത്തതായി അറിഞ്ഞപ്പോള്‍ തന്നെ 2017ല്‍ വിശദീകരണം നല്‍കിയെന്നും ജേക്കബ് തോമസ് വിശദീകരിച്ചു.വിശദീകരണം പോലും ചോദിക്കാതെയാണ് കേസെടുത്തത്.

പൊലീസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം വിജിലന്‍സിന് കൈമാറിയതില്‍ ദുരുദ്ദേശമുണ്ടന്നും ജേക്കബ് തോമസ് ബോധിപ്പിച്ചു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top