09 September Monday

വിവാഹ ജീവിതത്തിലെ ക്രൂരതകൾ കണക്കിലെ കൃത്യതപോലെ നിർവചിക്കാനാകില്ല; ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

പ്രതീകാത്മക ചിത്രം

കൊച്ചി > വിവാഹ ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിർവചിക്കാനാകില്ലെന്ന്‌  ഹൈക്കോടതി. സ്നേഹരഹിതമായി കുടുംബജീവിതം മുന്നോട്ടുപോകില്ലെന്നും  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സി പ്രദീപ്കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച്‌ പറഞ്ഞു.  14 വർഷമായി ഭർത്താവിൽനിന്ന് വേർപിരിഞ്ഞു കഴിയുന്ന ആലപ്പുഴ മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ബെഞ്ചിന്റെ നിരീക്ഷണം.

വിവാഹമോചന ആവശ്യം ആലപ്പുഴ കുടുംബക്കോടതി തള്ളിയതിനെ തുടർന്ന് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച്‌  ഉത്തരവ് പുറപ്പെടുവിച്ചത്‌.

ഭർത്താവിന്റെ  മദ്യപാനവും  ശാരീരികവും മാനസികവുമായുള്ള നിരന്തര ഉപദ്രവവും കാരണം  ഹർജിക്കാരി സ്വന്തം വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. തുടർന്ന് വിവാഹമോചന ഹർജി ഫയൽ ചെയ്തെങ്കിലും കുടുംബ കോടതി ഹർജി തള്ളി. കുടുംബജീവിതത്തിൽ സാധാരണയായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കപ്പുറം മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടാനില്ലെന്നായിരുന്നു കുടുംബ കോടതിയുടെ കണ്ടെത്തൽ തുടർന്നാണ് ഹർജിക്കാരി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

മദ്യപാനിയായ ഭർത്താവിൽനിന്ന് നേരിടുന്ന ഓരോ പ്രശ്നവും എണ്ണി വിശദീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഭാര്യയാണ് തന്നെ ഉപേക്ഷിച്ചതെന്ന എതിർകക്ഷിയുടെ വാദം കണക്കിലെടുക്കാൻ സാധിക്കില്ലയെന്നും ബെഞ്ച്‌ വ്യക്തമാക്കി. സഹിക്കാന്‍ കഴിയാത്ത സമ്മര്‍ദത്തില്‍നിന്ന് മോചനം നേടേണ്ടതുണ്ട്.  സ്ത്രീയുടെ സമ്മതമില്ലാതെ  വിവാഹ ജീവിതം തുടരാന്‍ ഒരു സ്ത്രീയോട് നിര്‍ദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top