തൃപ്പൂണിത്തുറ> തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ് സംബന്ധി ക്ഷേത്രോത്സവത്തില്‍ ദൂരപരിധി പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ പിന്നില്‍ ആരാണ് ഉള്ളതെന്നും കോടതി ചോദിച്ചു. മഴയും ആള്‍ക്കൂട്ടവും മുന്‍ നിര്‍ത്തിയാണ് ഹൈക്കോടതി ആനയെഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതേ കാരണങ്ങളാലാണ് ആനകളെ അടുപ്പിച്ച് നിര്‍ത്തിയത് ഇത് അംഗീകരിക്കാനാകില്ല. മറ്റൊരു സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശം നല്‍കി
മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞുതന്നതെന്ന് ചോദിച്ച കോടതി, ഉത്തരവ് ധിക്കരിച്ച് ഭക്തര്‍ പറയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും ചോദിച്ചു. ഉത്സവത്തിന്റെ നാലാം ദിനമായ തൃക്കേട്ട ദിനത്തിലെ ആന എഴുന്നള്ളിനാണ് വിവാദം ഉയര്‍ന്നത്. ഹൈക്കോടതി നിര്‍ദേശം അന്നത്തെ എഴുന്നള്ളിപ്പില്‍ പാലിക്കപ്പെട്ടില്ല
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..