05 December Thursday

അനധികൃതമായി കെെപ്പറ്റിയ ക്ഷേമനിധി പെൻഷൻ തിരിച്ചടക്കണമെന്ന് ഹെെക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

കൊച്ചി> കേരള ടോഡ്‌ഡി വർക്കേഴ്സ് വെൽഫയർ ഫണ്ട്‌ ബോർഡിൽ നിന്നും പിരിഞ്ഞ് ആരോഗ്യവകുപ്പിൽ ഉദ്യോഗം ലഭിച്ച ശേഷം അനധികൃതമായി കെെപ്പറ്റിയ ക്ഷേമനിധി പെൻഷൻ തിരിച്ചടയ്ക്കണമെന്ന് ഹെെക്കോടതി. പെൻഷൻ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ടുള്ള ബോർഡ്‌ ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരൻ ഹെെക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്.

കേന്ദ്ര, സംസ്ഥാന സർക്കാർ ശമ്പളമൊ പെൻഷനോ കൈപറ്റുന്നവർക്ക് ക്ഷേമനിധി പെൻഷന് യോഗ്യതയില്ലയെന്ന സർക്കാർ വിജ്ഞാനപന പ്രകാരമുള്ള  ബോർഡിന്റെ വാദം  അംഗീകരിച്ച കോടതി ഹർജി തള്ളിയാണ് ഉത്തരവായത്.  വെൽഫയർ ഫണ്ട്‌ ബോർഡിന് വേണ്ടി അഡ്വ. റെനിൽ ആന്റോ കണ്ടംകുളത്തി ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top