കൊച്ചി > ഉത്സവങ്ങൾക്കും മറ്റും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹെെക്കോടതിയുടെ രൂക്ഷ വിമർശനം. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നും തിമിംഗലം കരയിലെ ജീവി അല്ലാത്തതിലാണ് രക്ഷപ്പെട്ടതെന്നും കോടതി പറഞ്ഞു. നാട്ടാനപരിപാലനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുയായിരുന്നു കോടതി.
ക്ഷേത്രക്കമ്മിറ്റികൾ തമ്മിലുള്ള മൽസരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിൽ. ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണ്. കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളോളം നിൽക്കേണ്ടിവരുന്ന ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..