23 December Monday

തൃശൂരിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

തൃശൂർ > തൃശൂരിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്നും ധ്യാനം കഴിഞ്ഞ് മടങ്ങിയ കാസർഗോഡ് സ്വദേശിനി ആനശേരി വീട്ടിൽ റോസമ്മ(73) ആണ് മരിച്ചത്. റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നോർത്ത് പറവൂർ വടക്കുപാട് വീട്ടിൽ ഉഷ(60)ക്കാണ് ഗുരുതര പരിക്കേറ്റത്. വെള്ളി പകൽ 6.45 ഓടെ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top