23 December Monday

എച്ച്‌എൽഎൽ: ഉയർന്ന പിഎഫ് പെൻഷൻ കുറയ്ക്കരുത്‌: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

കൊച്ചി
ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്‌ ലിമിറ്റഡിൽനിന്ന് വിരമിച്ചവർക്ക് നിലവിൽ ലഭിക്കുന്ന ഉയർന്ന പിഎഫ് പെൻഷൻ കുറയ്ക്കരുതെന്ന് ഹൈക്കോടതി. ‘പ്രോ റേറ്റ സ്കീം’ പ്രകാരം പെൻഷൻ നിശ്ചയിക്കാൻ ഇപിഎഫ്ഒ നൽകിയ നോട്ടീസ് ചോദ്യംചെയ്ത് 129 ജീവനക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഇടക്കാല ഉത്തരവ്. ഇപിഎഫ്ഒയ്ക്കടക്കം നോട്ടീസ്‌ അയക്കാൻ നിർദേശിച്ച കോടതി, ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഉയർന്ന പെൻഷൻ ലഭിച്ചിരുന്നത്. ഇതിനുപകരം പ്രോ റേറ്റ സ്കീമിൽ, വിരമിക്കുന്നതിനുമുമ്പുള്ള 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ നിശ്ചയിക്കുക. ഇത്‌ പെൻഷൻ കുറയാൻ ഇടയാക്കുമെന്നാണ് പരാതി.

ഫെബ്രുവരി 14നാണ് ഇപിഎഫ്ഒ സർക്കുലർ ഇറക്കിയത്. ഈ സർക്കുലറും ഹർജിക്കാർക്ക് നൽകിയ നോട്ടീസും റദ്ദാക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചുള്ള മറ്റ് ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top