22 December Sunday

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കല്പറ്റ >  വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ  ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ ഒ എൽ പി സ്കൂൾ, ജി എച്ച് എസ് എസ് പനമരം, സെന്റ് തോമസ് എൽ പി  സ്കൂൾ നടവയൽ എന്നീ  സ്കൂളുകൾക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. പനമരം ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു വിഭാ​ഗക്കാർക്ക് ക്ലാസുകൾ ഉണ്ടായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top