26 November Tuesday

കടന്നല്‍ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കടന്നൽ കുത്തേറ്റ് മരിച്ച സണ്ണി

കണ്ണൂര്‍> തൊഴിലുറപ്പ് ജോലിക്കിടയില്‍ കടന്നല്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പാലാവയല്‍ തയ്യേനിയിലെ വേളു ഹൗസില്‍ ജോസഫിന്റെ മകന്‍ സണ്ണി ജോസഫ് (62) ആണ് മരിച്ചത്
 
. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മറ്റു തൊഴിലാളികള്‍ക്കൊപ്പം വീട്ടുപറമ്പില്‍ പണിയെടുത്തു കൊണ്ടിരിക്കുകയാണ് സണ്ണി ജോസഫിന് കടന്നല്‍ കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മരണപ്പെട്ടത് ഭാര്യ ഷെര്‍ലി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top