അരീക്കോട്> കാവനൂർ വാക്കാലൂരിൽ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അവസാന പ്രതിയും പിടിയിൽ. ഇരുവേറ്റി സ്വദേശി മൻസൂറി (28)നെയാണ് അരീക്കോട് എസ്എച്ച്ഒ വി സിജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ നവീൻ ഷാജ് അറസ്റ്റുചെയ്തത്. കളത്തിങ്ങൽ വീട്ടിൽ ശുഹൈബ് (27), ഭാര്യ അൻസീന (29), ഭർതൃ സഹോദരൻ ഷഹബാബ് (29) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
സെപ്തംബർ ഏഴിനാണ് തിരൂരങ്ങാടി സ്വദേശിയെ പ്രതികൾ ഹണിട്രാപ്പിൽ കുടുക്കിയത്. ഒളിവിലായിരുന്ന മൻസൂർ ജാമ്യമെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്റെ വലയിലായത്. ഇയാളിൽനിന്ന് പരാതിക്കാരന്റെ 40,000 രൂപയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി അരീക്കോട് എസ്എച്ച്ഒ വി സിജിത്ത് പറഞ്ഞു. കേസിൽ എല്ലാ പ്രതികളും ഇതോടെ അകത്തായി. പിടിയിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..