26 December Thursday

ഹോണടിച്ചത് ഇഷ്ടമായില്ല; പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പ്രതികളായ ഷാനിഫർ , ജോഷി ജെറാൾഡ്

ചിറയിൻകീഴ് (തിരുവനന്തപുരം)> യാത്രയ്ക്കിടെ വാഹനത്തിന്റെ ഹോൺ മുഴക്കിയതിൽ പ്രകോപിതരായി പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ (32) പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രൈംബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് യുവാക്കൾ മർദ്ദിച്ചത്. ശനി പകൽ 2.30 നാണ് സംഭവം. ഷമീറിന്റെ വാഹനത്തിൽ നിന്ന് ഹോൺ മുഴക്കിയത് മുന്നിലൂടെ ബൈക്കിൽ പോവുകയായായിരുന്ന പ്രതികൾ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തപ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top