22 December Sunday

വസ്ത്രങ്ങളെന്ന വാദം പൊളിയുന്നു; നീല ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയില്ല: ദൃശ്യങ്ങൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

പാലക്കാട്> പാലക്കാട് ഉപതെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കള്ളപ്പണമെത്തിച്ചെന്ന് സംശയിക്കുന്ന നീല ബാഗുമായി രാഹുൽ മാങ്കൂട്ടത്തിലും സം​ഘവും  ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിലാണ്. ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയില്ല. സഹായി ഫെനി വാഹനത്തിൽ ബാഗ്  കയറ്റുമ്പോൾ രാഹലും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ആ കാറിൽ രാഹുൽ കയറിയില്ലെന്നത് ദൃശ്യങ്ങളിൽ കാണാം.

മറ്റൊരു കാറിൽ കയറി രാഹുൽ ഹോട്ടലിന് പുറത്തേക്ക് പോയി. രാഹുലിന്റെ കാറിന് പിന്നാലെ ബാഗ് കയറ്റിയ കാറും പുറത്തേക്ക് പോകുന്നണ്ട്. ബാഗിൽ വസ്ത്രങ്ങൾ എന്ന രാഹുലിന്റെ വാദം പൊളിക്കുന്നതാണ് പുറത്ത് വന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ.

ബാഗുമായി കെഎസ്‍യു പ്രവർത്തകൻ ഫെനി നൈനാൻ ഹോട്ടലിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.10.59ന്‌ ഫെനി നൈനാൻ നീല ട്രോളി ബാഗുമായി കെപിഎം റീജൻസിയിലേക്ക്‌ എത്തുമ്പോൾ വി കെ ശ്രീകണ്‌ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു. യുഡിഎഫ്‌ സ്ഥാനാർഥി, ഷാഫി പറമ്പിൽ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ അൽപ്പസമയം കഴിഞ്ഞ്‌ ഹോട്ടലിൽ എത്തുന്നു. പെട്ടി ആദ്യം സിസിടിവി ദൃശ്യം പതിയാത്ത കോൺഫറൻസ്‌ ഹാളിലേക്ക്‌ കൊണ്ടുപോകുന്നു.

10.59ന്‌ രാഹുൽ മാങ്കൂട്ടത്തിൽ കയറിയ മുറിയിലേക്ക്‌ ബാഗുമായി ഫെനി കയറുന്നു. അൽപ്പസമയത്തിനുശേഷം നീല ട്രോളി ബാഗും മറ്റൊരു ബാഗുമായി ഫെനി നൈനാനും നേതാക്കളും പുറത്തേക്ക്‌ പോകുന്നു. ഷാഫിയും രാഹുലും ഒരുമിച്ചുനിന്ന്‌ ചർച്ച നടത്തുന്നതും കോൺഫറൻസ്‌ ഹാളിലേക്ക്‌ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഫെനി നൈനാൻ കൊണ്ടുവന്ന ബാഗിൽ വസ്‌ത്രങ്ങളായിരുന്നുവെന്നാണ്‌ രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top