22 December Sunday

മകൻ നിർമിച്ച വീട്‌ ദാനംചെയ്തു ; കുമാരനത്‌ പിറന്നാൾ സമ്മാനം, 
സതീഷിനിത്‌ ജീവിതസ്വപ്നം

എം സനോജ്‌Updated: Monday Aug 12, 2024

മകൻ പിറന്നാൾസമ്മാനമായി നൽകിയ വീടിന്റെ താക്കോൽ കുമാരൻ 
സതീഷ് ബാബുവിന് കൈമാറുന്നു



ഒറ്റപ്പാലം
പിറന്നാൾ ദിനത്തിൽ മകൻ സമ്മാനമായി നൽകിയ വീടും സ്ഥലവും ഭിന്നശേഷിക്കാരനായ യുവാവിന് നൽകി ഒരച്ഛൻ. വെള്ളിനേഴി സ്രാമ്പിക്കൽ കുമാരനാണ്‌ 20 ലക്ഷം വിലവരുന്ന വീടും പുരയിടവും കയറമ്പാറ സതീഷ് ബാബുവിന്‌ നൽകിയത്‌. അമേരിക്കയിൽ ജോലിചെയ്യുന്ന മകൻ നന്ദു കോനാട്ടാണ്‌ കുമാരന്റെ 84–-ാം ജന്മദിനത്തിൽ മനിശീരിയിൽ മൂന്നുസെന്റ്‌ സ്ഥലത്ത്‌ നിർമിച്ച വീട്‌ സമ്മാനമായി നൽകിയത്‌. അച്ഛന് നൽകുന്ന വീടും പുരയിടവും ഏറ്റവും അർഹതപ്പെട്ട കുടുംബത്തിന് കൈമാറാമെന്ന ആശയം നന്ദുവാണ്‌ പങ്കുവച്ചത്‌. സഹോദരിമാരായ നന്ദിനി മോഹൻ, മീന സുരേഷ് എന്നിവരും സന്തോഷത്തോടെ ഒപ്പംനിന്നു.  
നിർമാണജോലിക്കിടെ കെട്ടിടത്തിൽനിന്ന്‌ വീണുണ്ടായ പരിക്കിൽ സതീഷ് ബാബുവിന്റെ അരയ്‌ക്ക് താഴെ തളർന്നിരുന്നു. വാടക വീട്ടിലാണ്‌ കുടുംബത്തിന്റെ താമസം. ലോട്ടറി വിൽപ്പനയാണെങ്കിലും അമ്മയുടെ സഹായത്തോടെയാണ് കുടുംബം കഴിയുന്നത്‌.

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററായിരുന്നു കുമാരൻ. ഭാര്യ പത്മിനി മീറ്റ്ന സീനിയർ ബേസിക് സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top