23 December Monday

കണ്ണൂരിൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കണ്ണൂർ > മാങ്ങാട്ടിടം വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്ക്. വട്ടിപ്രം സ്വദേശികളായ ഹമീദ്, ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്. ബാബുവിന്റെ ഭാര്യ ലീനയ്ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച പുലർ‌ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. വെള്ളം കെട്ടിക്കിടക്കുന്ന ക്വാറികളിടിഞ്ഞ് പാറക്കഷ്ണങ്ങൾ വീടുകൾക്ക് നേരെ തെറിച്ചു. ക്വാറിയോട് ചേർന്ന് കിടക്കുന്ന വീടുകൾക്കാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.

ഓട്ടോറിക്ഷയും ബൈക്കുമുൾപ്പെടെയുള്ള വാഹനങ്ങളും തകർന്നു. പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളാരംഭിച്ചു. വട്ടിപ്രം യുപി സ്കൂളിലേക്കാണ് മാറ്റിപ്പാർപ്പിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top