27 December Friday

പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു; ഭർത്താവിന് കഠിന തടവ് വിധിച്ച് കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

തൃശൂർ > ചാവക്കാട് ഏങ്ങണ്ടിയൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ഭർത്താവിന് ഏഴര വർഷം കഠിന തടവ്. കൂടാതെ15000 രൂപ പിഴയും അടക്കണം. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഭർത്താവ് പ്രതിയായത്. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. തളിക്കുളം ത്രിവേണിയിൽ കുട്ടംപറമ്പത്ത് അപ്പുവിന്‍റെ മകൾ ഷീജയാണ് (50) മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top