24 November Sunday

തടവുകാർക്ക് ജയിൽ ആശുപത്രിയിൽ ചികിത്സ നിഷേധിക്കരുത്: മനുഷ്യാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

തിരുവനന്തപുരം> ജയിൽ ആശുപത്രിയിൽനിന്നുള്ള സേവനം ആവശ്യമുള്ള തടവുകാർക്ക് യഥാസമയം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കമീഷൻ നിർദേശം നൽകിയത്.

ജയിലിൽ ഡ്രെയിനേജ് ജോലി ചെയ്യുന്ന തടവുകാരന് ശരീരം മുഴുവൻ ചെറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ജയിൽ ആശുപത്രിയിലെ ഡോക്ടറെ കാണാൻ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർ അനുവദിച്ചില്ലെന്ന പരാതിയിലാണ് നടപടി. ഡോക്ടറെ കാണാൻ ജയിൽ ആശുപത്രിയിലെത്തുന്ന എല്ലാവർക്കും അവസരം നൽകാറുണ്ടെന്നും പരാതി നൽകിയ തടവുകാരനും അവസരം നൽകിയിട്ടുണ്ടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പരാതികളുണ്ടാകരുതെന്ന് കമീഷൻ ഉത്തരവിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top