22 December Sunday
ഏഴ്‌ ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം

ജോയിയുടെ മരണം: റെയിൽവേയ്‌ക്ക്‌ മനുഷ്യാവകാശ കമീഷന്റെ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ജോയി

തിരുവനന്തപുരം> തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ പരിധിയിലുള്ള ഭാഗത്ത്‌ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തൊഴിലാളി മരിച്ച സംഭവത്തിൽ റെയിൽവേയ്‌ക്ക് നോട്ടീസയച്ച്‌ മനുഷ്യാവകാശ കമീഷൻ.

ഡിവിഷണൽ റെയിൽവേ മാനേജർ ഏഴ്‌ ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റെയിൽവെയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമീഷൻ ആക്‌റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

സംഭവത്തിൽ കഴിഞ്ഞ ഞായറാഴ്‌ചതന്നെ കലക്‌ടറോടും നഗരസഭാ സെക്രട്ടറിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്ന്‌ റെയിൽവേയോട്‌ വിശദീകരണം തേടാതിരുന്ന കമീഷൻ ബുധനാഴ്‌ചയാണ്‌ നോട്ടീസ്‌ അയച്ചത്‌. റെയിൽവേ കരാർ നൽകിയ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top