22 December Sunday

യൂട്യൂബർമാരായ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തിരുവനന്തപുരം > യൂട്യൂബർമാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല സ്വദേശികളായ സെൽവരാജ്, ഭാര്യ പ്രിയ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. പുറത്ത് ജോലി ചെയ്യുന്ന മകൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. തൂങ്ങിമരിച്ച നിലയിലായിരുന്നു സെൽവരാജിന്റെ മൃതദേഹം. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു പ്രിയ.

യൂട്യൂബിൽ സജീവമായിരുന്നു ഇരുവരും. 25നാണ് അവസാന വീഡിയോ അപ്ലോഡ് ചെയ്തത്. മരിക്കാൻ പോവുകയാണെന്ന് സൂചന നൽകുന്ന തരത്തിലുള്ള വീഡിയോയാണ് അപ്ലോഡ് ചെയ്തിരുന്നത്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top