22 December Sunday

തൃശൂർ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

ജോജു, ലിഞ്ചു

തൃശൂർ > തൃശൂർ തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്.

ഇന്ന് പകൽ മൂന്നിനായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് വിവരം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായണ് സമീപവാസികള്‍ പറയുന്നത്. ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top