23 December Monday

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

തൃശൂര്‍> ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു.ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എംഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി.

ഇന്നലെ ഉച്ചതിരിഞ്ഞ് ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്‍ , കേശ് വിന്‍ സിഇഒ സഞ്ചു ലാല്‍ രവീന്ദ്രന്‍,ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് & പര്‍ച്ചേസ് ഡിഎ എം രാധ, മാനേജര്‍ സുനില്‍ കുമാര്‍ ,ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top