23 December Monday

ഇനി മലയാള സിനിമകൾ റിലീസ്‌ ദിവസം തന്നെ ലോകത്തെവിടെയും കാണാം; ഐനെറ്റ്‌ സ്‌ക്രീൻ ഓൺലൈൻ തിയറ്റർ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday May 12, 2018

തിരുവനന്തപുരം > മലയാള സിനിമകൾ റിലീസ്‌ ദിവസം തന്നെ ഇന്റർനെറ്റിലൂടെ കാണാൻ സാധിക്കുന്ന ഓൺലൈൻ മൂവി തിയറ്റർ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.

ഐനെറ്റ് സ്ക്രീൻ ഡോട്ട് കോം ഓൺലൈൻ മൂവീ തിയേറ്റർ എന്ന പേരിലാണ് ഓൺലൈൻ തിയേറ്റർ ആരംഭിക്കുന്നത്. യുഎഇ ആസ്ഥാനമായ ഈ സ്വകാര്യ സംരംഭം ലോകത്തെമ്പാടുമുള്ള മലയാള സിനിമാ പ്രേമികൾക്ക് റിലീസിങ്ങ് സിനിമകൾ അന്നുതന്നെ കാണാൻ അവസരമൊരുക്കും. ‘കൃഷ്ണം’ എന്ന ചിത്രം കേരളത്തിലെ തിയേറ്ററിൽ റിലീസ് ചെയ്യുന്ന സമയത്തു തന്നെ ഐനെറ്റ് സ്ക്രീൻ മുഖേന ഇന്ത്യക്കു പുറത്ത്‌ ഓൺലൈനിലും റിലീസ് ചെയ്യും.

നിശ്ചിത നിരക്കിൽ വെബ്സൈറ്റിൽ കയറി സിനിമ ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ ഒന്നിച്ചിരുന്നു കാണാം. ആൻഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമിൽ ഐനെറ്റ്‌ സ്‌ക്രീൻ ലഭ്യമാകും. വെബ്‌സൈറ്റിലും കാണാം. ഒരേ സമയം പത്തുലക്ഷം പേർക്ക് സിനിമ ലഭ്യമാകും. ചലച്ചിത്ര താരം കൂടിയായ മുകേഷ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്‌. ഐ നെറ്റ് സ്ക്രീനിന്റെ ഡയറക്ടർമാരായ രാജേഷ് പട്ടത്ത്, ജിതിൻ ജയകൃഷ്ണൻ, സിഇഒ കെ ശ്രീകുമാർ വൈസ് പ്രസിഡണ്ട് ദിവ്യ ദർശൻ എന്നിവരും ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു. അടൂർ ഗോപാലകൃഷ്‌ണന്റെ ക്ലാസിക് സിനിമാ ശേഖരം ഐ നെറ്റ് സ്ക്രീനിലൂടെ അധികം വൈകാതെ ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top