22 December Sunday

ഐഎഎസ് തലപ്പത്ത് മാറ്റം: കോട്ടയം കളക്ടര്‍ വി വിഗ്‌നേശ്വരി ഇടുക്കിയിലേക്ക് ; അനുകുമാരി തിരുവനന്തപുരം കളക്ടര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

വി വിഗ്‌നേശ്വരി

തിരുവനന്തപുരം> ഇടുക്കി, തിരുവനന്തപുരം, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ക്ക് മാറ്റം.നിലവിലെ കോട്ടയം ജില്ലാ കളക്ടറായ വി. വിഗ്‌നേശ്വരി ഇടുക്കി കളക്ടറാവും.ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോര്‍ജിനെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. 
 
സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി പകരം നിയമനം നല്‍കാതിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിച്ചു. ഷീബാ ജോര്‍ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധികചുമതലകള്‍ തുടരും.
 
ഐ.ടി. മിഷന്‍ ഡയറക്ടറായ അനു കുമാരി തിരുവനന്തപുരം ജില്ലാ കളക്ടറാവും. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായ ജോണ്‍ വി. സാമുവല്‍ കോട്ടയം കളക്ടറാവും.
 
തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. 
 
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top