26 December Thursday

നടിയെ പീഡിപ്പിച്ച കേസ്‌; ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കൊച്ചി > നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ്‌ ചോദ്യം ചെയ്യുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിന്‌ പിന്നാലെ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ്‌ നടനെ ചോദ്യം ചെയ്യുന്നത്‌. നേരത്തെ കേസിൽ ഇടവേള ബാബുവിന്‌ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

എറണാകുളം നോർത്ത്‌ പൊലീസ്‌ സറ്റേഷനാണ്‌ ഇടവേള ബാബുവിനെതിരെ കേസെടുത്തത്‌. ‘അമ്മ’യിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക്‌ വിളിച്ചെന്നും, മെമ്പർഷിപ്പ്‌ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ്‌ നടിയുടെ പരാതി. ആഗസ്‌ത്‌ 28നായിരുന്നു ഇടവേള ബാബുവിനെതിരെ കേസ്‌ രജിസ്റ്റർ ചെയ്തത്‌. സ്‌ത്രീത്വത്തെ അപമാനിക്കൽ, പീഡനം എന്നിവയാണ്‌ വകുപ്പുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top