22 December Sunday

കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്: സംസ്ഥാനതല വിതരണോദ്ഘാടനം 9ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

അങ്കമാലി > സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നിന് അങ്കമാലി സിഎസ്‌ഐ ഹാളില്‍ കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. റോജി എം ജോണ്‍  എംഎല്‍എ  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എംപി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top