23 December Monday

ഐഡിഎസ്എഫ്എഫ്‌കെ ഡെലിഗേറ്റ് കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

തിരുവനന്തപുരം > പതിനാറാമത്  അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള (ഐഡിഎസ്എഫ്എഫ്‌കെ)യുടെ ഡെലിഗേറ്റ് കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും. വൈകുന്നേരം 5.30 ന് കൈരളി തിയേറ്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നല്‍കും. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകള്‍ കൈരളി തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലില്‍ നിന്ന് വിതരണം ചെയ്യും. ജൂലൈ 26 മുതല്‍ 31 വരെ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 335 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top