തിരുവനന്തപുരം > നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള പുതു സാങ്കേതിക വിദ്യകൾ ഫോട്ടോഗ്രാഫി രംഗത്ത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് വിഖ്യാത വൈൽഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരായ നരേഷ് ബേദിയും രാജേഷ് ബേദിയും പറഞ്ഞു. ഫോട്ടോഷോപ്പ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൃത്രിമ ഫോട്ടോകൾ നിർമിക്കുന്നവർക്ക് നിർമിതബുദ്ധി അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്. അത്തരത്തിൽ ഫോട്ടോകളെടുക്കുന്നവർ കൃത്യമായി അക്കാര്യം രേഖപ്പെടുത്തേണ്ടതാണെന്നും ബേദി സഹോദരൻമാർ അഭിപ്രായപ്പെട്ടു.
രാജ്യാന്തര ഹ്രസ്വ മേളയോടനുബന്ധിച്ച് നടന്ന ഇൻ കോൺവെർസേഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു നരേഷ് ബേദിയും രാജേഷ് ബേദിയും. സാങ്കേതികവിദ്യയുടെ വളർച്ച കൂടുതൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരെ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ പകർത്തിയ ചിത്രങ്ങളുടെ ഭംഗിയിൽ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും അവർ പറഞ്ഞു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ മോഡറേറ്റായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..